മുതുകാടിനെതിരെ ഗുരു ആര്‍.കെ മലയത്ത്

മുതുകാടിനെതിരെ  ഗുരു ആര്‍.കെ മലയത്ത്

മലപ്പുറം: മജീഷ്യല്‍ മുതുകാടിന് തനിക്ക് ശേഷം പ്രളയം ആണെന്ന ചിന്തയാണെന്നു മുതുകാടിന്റെ ഗുരുവും മുതിര്‍ന്ന മജീഷ്യനുമായ ആര്‍ കെ മലയത്ത്. മുതുകാടിന്റെ സ്വഭാവംശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജാലവിദ്യയില്‍ 50 വര്‍ഷം പിന്നിട്ട താന്‍ പുതുതലമുറയെ ലക്ഷ്യബോധമുള്ള പൗരന്‍മാരായി മാറ്റാനും മാനശക്തീകരണത്തിനുമായി ‘മൈന്‍ഡ് ഡിസൈന്‍’ എന്ന പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മജീഷ്യന്‍ ആര്‍ കെ മലയത്ത്. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച അതിഥി പരിചയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തില്‍ പുതുതലമുറ പരീക്ഷകളെയും വിവിധ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ വളരെയേറെ പ്രയാസപ്പെടുന്നത് നിരധരം നാം ഒരോരുത്തരും കണ്ടുകൊണ്ടിരിക്കുകയാണ്. മാനുഷിക മൂല്യങ്ങള്‍ മറന്ന് സമൂഹം പണമെന്ന ലക്ഷ്യത്തില്‍ ഒതുങ്ങി പോകുന്നത് വളരെ സങ്കടം ഉളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിന്റ് ഐ. സമീല്‍ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.പി.ഒ.റഹ്മത്തുള്ള, എസ്.മഹേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!