മലപ്പുറം ജില്ലാപഞ്ചായത്തംഗത്തിന് നിപയെന്ന വ്യാജ പ്രചരണം

മലപ്പുറം ജില്ലാപഞ്ചായത്തംഗത്തിന്  നിപയെന്ന വ്യാജ പ്രചരണം

മലപ്പുറം: നിപ്പാ വൈറസ് സംശയത്തെത്തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം ജില്ലാപഞ്ചായത്തംഗത്തിനും രണ്ടു മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണെന്നു കണ്ടെത്തി. കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ നിന്നു നിപ്പാ സംശയത്തെത്തുടര്‍ന്നു മൂവരെയും കോഴിക്കോട്ടേക്കു മാറ്റിയത്. ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലുള്ള ഇവര്‍ സുഖം പ്രാപിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ നിന്നു ശേഖരിച്ചു അയച്ച സാമ്പിള്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് നിപ്പാ വൈറസ് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചത്. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നു മലപ്പുറം ഡി.എം.ഒ കെ.സക്കീന അറിയിച്ചു. കഴിഞ്ഞദിവസം മന്ത്രി കെ.ടി. ജലീല്‍ ജനപ്രതിനിധിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

Sharing is caring!