ആവേശമായി മൈത്രിയിലെ മഡ്ഫുട്‌ബോള്‍, അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടി

ആവേശമായി മൈത്രിയിലെ മഡ്ഫുട്‌ബോള്‍, അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടി

മലപ്പുറം: കോഡൂര്‍ മൈത്രിനഗറില്‍ നടന്ന മഡ്ഫുട്‌ബോളില്‍ അര്‍ജന്റീന ഫാന്‍സും ബ്രസീല്‍ ഫാന്‍സും തമ്മില്‍ ഏറ്റുമുട്ടി,
വെഗന്‍സ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന ഫാന്‍സ് ടീം വിജയിച്ചു.
ലോകകപ്പിലെ ആദ്യമത്സരങ്ങളില്‍തന്നെ ഇരുടീമുകളും നിരാശപ്പെടുത്തയതോടെയാണു ആരാധകര്‍ പരസ്പരം പേര്‍വിളികളും ട്രോളുകളുമായി രംഗത്തിറങ്ങിയത്. ഇതിനെ തുടര്‍ന്നാണു ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഡ്ഫുട്ബോള്‍ സംഘടിപ്പിച്ചത്.
നാട്ടിലെ ഫാന്‍സുകാര്‍തന്നെ കളിക്കണം, പുറമെനിന്നും കളിക്കാരെ ഇറക്കാന്‍ പാടില്ല, ഇത്തരം നിബന്ധനകള്‍വെച്ചാണു മൈത്രിനഗറിലെ പാടത്ത് മഡ്ഫുട്ബോള്‍ സംഘടിപ്പിച്ചത്. ഇരു ടീമുകളും തങ്ങളുടെ ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് മത്സരത്തിനെത്തിയത്.
സ്ഥിരമായി ഫുട്ബോള്‍ കളിക്കുന്നവരും നാട്ടിലെ പ്രവാസികളായ ആദ്യമായി ഫുട്ബോള്‍ കളിക്കുന്ന ഫാന്‍സുകാരുംവരെ മത്സരത്തില്‍ പങ്കെടുത്തു. ഇരു ടീമുകളുടേയും പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകളും നാട്ടില്‍ സജീവമാണ്. ബ്രസീലിനും അര്‍ജന്റീനക്കും പുറമെ സ്പെയ്ന്‍, പോര്‍ച്ചുഗല്‍, ജര്‍മനി അടക്കമുള്ള ടീമുകള്‍ക്കു നാട്ടില്‍ ഫാന്‍സുകാരുണ്ടെങ്കിലും കൂടുതല്‍പേരും അര്‍ജന്റീനയും ബ്രസീലുംതന്നെയാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്ക്പോര് മൂര്‍ച്ചിച്ചതോടെയാണ് വെഗന്‍സ ആര്‍ട്സ് ആന്‍ഡ്സപോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷൈജു, പ്രസിഡന്റ് വി.പി റംഷാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മത്സരം സംഘടിപ്പിച്ചത്.

Sharing is caring!