വെന്നിയൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരൂരങ്ങാടി: ദേശീയ പാത വെന്നിയൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേളാരി പാണക്കാട് സ്വദേശി പാലശ്ശേരി മാട്ടുമ്മല്‍ മുഹമ്മദലിയുടെ മകന് സല്മാന് (21)നാണ് മരിച്ചത്. രാവിലെ 9.30 യോടെയായിരുന്നു അപകടം.
കോട്ടക്കലില്‍ നിന്നും ചേളാരിയിലേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ സല്മാന് എതിരെ വന്ന കാറും ഇടിക്കുകയായിരുന്നു. ഉടനെ തന്നെ കോട്ടക്കല്‍ അല്‍മാസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സല്‍മാന്റെ മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെ തയ്യിലക്കടവ് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി. കോഴിക്കോട് പാളയത്ത് പച്ചക്കറി കട നടത്തുകയായിരുന്നു സല്മാന്. മാതാവ്: ഹാജറ, സഹോദരങ്ങള്‍: അജ്മല്‍, ആദില്‍.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]