യു.എ.ഇ. പൊതുമാപ്പ് ദുബൈ കെ.എം.സി.സി. ഹെല്‍പ്പ് ഡസ്‌ക് ഏര്‍പ്പെടുത്തും
ദുബൈ: വിവിധ കാരണങ്ങളാല്‍ സ്വദേശത്തേക്ക് മടങ്ങാനാവാതെ രാജ്യത്ത് തങ്ങേണ്ടിവന്ന അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനും രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തുടരുന്നതിനും അവസരമൊരുക്കിക്കൊണ്ടുള്ള യു.എ.ഇ. സര്‍ക്കാരിന്റെ പൊതുമാപ്പ് പ്രഖ്യാപനത്തെ ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും സ്വാഗതം ചെയ്തു.
സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനാര്‍ഹമാണെന്നും യു.എ.ഇ. ഭരണാധികാരികളുടെ കരുണാര്‍ദ്രമായ മാനുഷിക മുഖത്തെയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തോടെ നാട്ടിലേക്ക് തിരിക്കാനുള്ള ഈ അവസരം ആഗസ്ത് ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ അനധികൃത താമസക്കാരും ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വരാജ്യത്തേക്ക് മടങ്ങുന്നവര്‍ക്കും രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമായ നിയമ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുമെന്നും അതിനായി അല്‍ ബറാഹ കെ.എം.സി.സി. ആസ്ഥാനത്ത് പ്രത്യേകം ഹെല്‍പ്പ് ഡസ്‌ക് കൌണ്ടര്‍ ഏര്‍പ്പെടുത്തുമെന്നും കെ.എം.സി.സി. ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍ അറിയിച്ചു. കഴിഞ്ഞ പൊതുമാപ്പ് കാലയളവില്‍ നിരവധി പേര്‍ക്ക് ദുബൈ കെ.എം.സി.സി.യുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




