ഇന്റർനാഷണൽ യോഗ ഡേ ഫുജൈറ കിരീടാവകാശി ഉദ്ഘാടനം ചെയ്തു
ഫുജൈറ: ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്, ആർട്ട് ഓഫ് ലിവിങ്, ഐ.ബി.ഫ് സഹകരണത്തോടെ മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ യോഗ ഡേ ഫുജൈറ കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി ഉദ്ഘാടനം ചെയ്തു.
നല്ല മനസ്സും നല്ല ശരീരവും ചേർന്നതാണ് നല്ല മനുഷ്യർ എന്ന ശാന്തിയുടെ സന്ദേശം നൽകുന്ന ഇന്റർനാഷണൽ യോഗ ഡേക്കു അഭിവാദനങ്ങൾ നൽകുന്നതിൽ അഭിമാനമുണ്ടെന്ന് കിരീടാവകാശി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സോഷ്യൽ ക്ലബ് പ്രസിഡന്റ് പുത്തൂർ റഹ്മാൻ സ്വാഗതം പറഞ്ഞു.
ഇന്ത്യൻ സംസ്‌കൃതി ലോകത്തിനു നൽകിയ പാരിതോഷികമാണ് യോഗ. ശാരീരിക ക്ഷമത കൈവരിക്കുന്നതിനോട് കൂടെ മാനസികമായ പക്വതയും എളിമയും സ്വയാവത്താക്കുകയാണ് യോഗയുടെ ലക്ഷ്യം. ചിത്തവൃത്തി നിരോധം എന്നാണ് പതജ്ഞലി മഹർശി യോഗക്കു നൽകിയ വിശദീകരണം. യോഗ ശരീരത്തേക്കാൾ മനസ്സിന്റെ ഉന്നമനം ആണ്. കിരീടാവകാശിയെയും അറബ് പ്രമുഖരെയും വൈസ് കൗണ്സിലറെയും സദസ്സിലേക്കു സ്വാഗതം ചെയ്തു കൊണ്ട് പുത്തൂർ റഹ്മാൻ പറഞ്ഞു.
മനശാന്തിയുടെയും മാനവിക ഐക്യത്തിന്റെയും വിതാനത്തിലേക്കു മനുഷ്യരെ ഒന്നിപ്പിക്കുന്ന പ്രക്രിയയുടെ പ്രാവർത്തിക രൂപമാണ് യോഗായെന്നു ഗ്ലോബൽ ആർട്ട് ഓഫ് ലിവിങ് കോഓർഡിനേറ്റർ ശ്രദ്ധാനന്ദ സ്വാമികൾ സദസ്സിനു യോഗ പരിചയപ്പെടുത്തിക്കൊണ്ട് സൂചിപ്പിച്ചു.
ഫുജൈറ ഭരണാധികാരിയുടെ ഉപദേശകൻ ഗഫൂർ ബെഹ്‌റോഷിൻ, വൈസ് കൗൺസിലർ സഞ്ജയ് ജേഷ്‌വാൾ, വേദ മൂർത്തി എന്നിവർ പ്രസംഗിച്ചു.
ശ്രദ്ധാനന്ദ സ്വാമിജിയും പ്രസിദ്ധ യോഗ ട്രൈനെർ ഫറ അഹമ്മദും ഒരുമിച്ചു യോഗ നടപടികൾക്ക് നേതൃത്വം കൊടുത്തു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]