സമസ്തയുടെ മദ്രസകള്‍ ശനിയാഴ്ച്ച തുറക്കും

സമസ്തയുടെ മദ്രസകള്‍ ശനിയാഴ്ച്ച തുറക്കും

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 23ന് തുറക്കും.

ബോര്‍ഡിന് കീഴില്‍ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിലും അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമായി 9814 മദ്റസകളാണുള്ളത്.

പന്ത്രണ്ട് ലക്ഷം കുട്ടികളും ഒരു ലക്ഷത്തോളം അധ്യാപകരും 105 പരിശോധകരും ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ മദ്റസ സംവിധാനമാണ് പുതിയ അധ്യയന വര്‍ഷത്തിന് വേണ്ടി തയാറെടുക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം ജൂലായ് 31നകം പൂര്‍ത്തീകരിക്കും.

Sharing is caring!