ബി.ആര്‍ക്ക് പ്രവേശന പരീക്ഷയില്മലപ്പുറത്തിന് അഭിമാനമായി അനസ്

തിരൂര്‍: കേരള ബി.ആര്‍ക്ക് സ്കീം പ്രവേശന പരീക്ഷയില്‍ ജില്ലയ്ക്ക് അഭിമാനമായി തിരൂര്‍ മംഗലം മുട്ടന്നൂര് സ്വദേശി കെ അനസിന് സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക്. രണ്ടാം തവണ മികച്ച മുന്നേറ്റം നടത്തിയാണ് ഇരുപതുകാരനമായ അനസ് സംസ്ഥാനത്ത് തന്നെ ആര്‍ക്കിടെക്ച്ചര്‍ സ്കീമില്‍ മൂന്നാം റാങ്ക് നേട്ടം സ്വന്തമാക്കിയത്. കോട്ടക്കലിലെ യൂനിവേഴ്സല്‍ കോച്ചിങ് സെന്ററില്‍ നിന്ന് രണ്ടു വര്‍ഷമായി പരീശിലനം നേടിയാണ് അനസ് ജില്ലയ്ക്ക് അഭിമാനകരമായ വിജയം കൈവരിച്ചത്. ആദ്യ ശ്രമത്തില്‍ യോഗ്യത നേടാന്‍ പോലും കഴിയാതിരുന്ന അനസ് ആത്മവിശ്വാസത്തോടെയുള്ള രണ്ടാം ശ്രമത്തില്‍ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കുകയായിരുന്നു. തിരുന്നാവായ നവാമുകുന്ദ ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്ന് സയന്‍സ് വിഷയത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയായിരുന്നു ഉപരിപഠന രംഗത്തേക്ക് പ്രവേശിച്ചത്. പ്ലസ്ടു സയന്‍സില്‍ 96 ശതമാനം മാര്‍ക്ക് നേടിയായിരുന്നു അനസിന്റെ വിജയം. ആലത്തിയൂര്‍ എം.ഇ.ടി സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. ആര്‍ക്കിടെക്ച്ചര്‍ മേഖലയോടുള്ള സ്വന്തം താല്‍പ്പര്യപ്രകാരമാണ് ബി.ആര്‍ക്ക് സ്കീമില്‍ പ്രവേശന പരീക്ഷ എഴുതിയതെന്നും ഈ രംഗത്ത് മികവ് തെളിയിക്കാനാണ് ആഗ്രഹമെന്നും അനസ് പറഞ്ഞു. പ്രവാസിയായിരുന്ന കുനിയില്‍ മുഹമ്മദലിയുടെയും വീട്ടമ്മയായ റുക്കിയയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് അനസ്. ഷൗക്കത്തലി ( ടയോട്ടോ കോഴിക്കോട് സേല്സ് എക്സിക്യൂട്ടീവ്), തൗസീഫ് ( എഡ്യുക്കേഷനല്‍ കണ്‍സല്‍ട്ടന്‍സി തിരൂര്‍) എന്നിവരാണ് സഹോദരങ്ങള്‍.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]