പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അരീതോട് സര്‍വെ പൂര്‍ത്തിയാക്കി

പ്രതിഷേധങ്ങള്‍ക്കൊടുവില്‍   അരീതോട് സര്‍വെ  പൂര്‍ത്തിയാക്കി

തിരൂരങ്ങാടി: ഇരകളുടെ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എ.ആര്‍ നഗര്‍ അരീതോട് ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സര്‍വെ പൂര്‍ത്തിയാക്കി. ഇന്നലെ ഉച്ചക്ക് ശേഷം ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹവുമായെത്തിയാണ് സര്‍വെ പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച്ച സര്‍വെ നടത്തുന്നതിനായി എത്തിയവരെ പ്രദേശത്ത് കിടപ്പാടവും സ്ഥലവം നഷ്ടപ്പെടുന്നവര്‍ തടഞ്ഞു മടക്കി അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വലിയ പോലീസ് സാനിധ്യത്തില്‍ മൂന്ന് സര്‍വെ ടീമുകളായി സര്‍വെ പൂര്‍ത്തിയാക്കിയത്. ഇരകളുടെ പ്രതിഷേധം വകവെക്കാതെ അരീതോടിലെ ഒരു കിലോമീറ്ററിലതികം സ്ഥലവും ഇന്നലെ തന്നെ സര്‍വെ പൂര്‍ത്തിയാക്കി.
തിരൂരങ്ങാടി താലൂക്കിലെ സ്ഥലമളവ് ഒരാഴ്ച്ചക്കം പൂര്‍ത്തിയാക്കുമെന്നും ത്രീഡി വിജ്ഞാപനം ജൂലൈ 15 ഓടെ ഉണ്ടാകുമെന്നും ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ കുമാര്‍പറഞ്ഞു.

Sharing is caring!