മറ്റു വിമാനത്താവളങ്ങളുടെ വളര്‍ച്ചക്കുവേണ്ടി കരിപ്പൂരിന്റെ ചിറകരിയാന്‍ സമ്മതിക്കില്ലെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

മറ്റു വിമാനത്താവളങ്ങളുടെ  വളര്‍ച്ചക്കുവേണ്ടി കരിപ്പൂരിന്റെ  ചിറകരിയാന്‍  സമ്മതിക്കില്ലെന്ന്  മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: കേരളത്തിലെ മറ്റു ചില വിമാനത്താവളങ്ങളുടെ വളര്‍ച്ചക്കുവേണ്ടി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ സമ്മതിക്കില്ലെന്ന് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചെറുകിട വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കുന്നതിനും വേണ്ടി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളോ നഷ്ടപരിഹാര വിതരണമോ നടത്താത്തതില്‍ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പത്താം ക്ലാസ് പൊതുപരീക്ഷയിലുഠ പ്ലസ് ടുവിലും വിജയം വരിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠന അവസരം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള അടിയന്തര നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസില്‍നിന്ന് ഉപരിപഠന യോഗ്യത നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും അതേ വിദ്യാലയത്തില്‍ തന്നെ പതിനൊന്നാം ക്ലാസ് ആയ പ്ലസ് വണ്ണില്‍ പഠിക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയാണ് വിദ്യാഭ്യാസവകുപ്പ് അടിയന്തരമായി ചെയ്യേണ്ടതെന്നും പത്തും ഇരുപതും ശതമാനം സീറ്റുകള്‍ ഉയര്‍ത്തിയതുകൊണ്ട് ജില്ലയില്‍ അനുഭവപ്പെടുന്ന ഈ രംഗത്തുള്ള പ്രതിസന്ധിക്ക് പരിഹാരം ആവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് യുഎ ലത്തീഫ് ഭാരവാഹികളായ പി.എ. റഷീദ് ,എം എ ഖാദര്‍, എം. അബ്ദുള്ളക്കുട്ടി ,സി മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി ,പി. കെ. സി. അബ്ദുറഹ്മാന്‍, പി.പി സഫറുള്ള പ്രസംഗിച്ചു. എം സി മുഹമ്മദ് ഹാജി ,സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍ ,എം.അബ്ദുല്ല മാസ്റ്റര്‍ , ടി കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, വി.പി. അബ്ദുല്‍ഹമീദ്, അബൂയൂസുഫ് ഗുരുക്കള്‍, വല്ലാഞ്ചിറ മുഹമ്മദലി, കെ കുഞ്ഞാപ്പു ഹാജി, കെ.ടി, കുഞ്ഞാന്‍ ,പി എസ്എച്. തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍ , വെട്ടം ആലിക്കോയ, ഷാനവാസ് വട്ടത്തൂര്‍, വി. മുസ്തഫ ,അശ്റഫ് മടാന്‍, ബക്കര്‍ ചെര്‍ന്നൂര്‍ ,അഡ്വ:ടി. കുഞ്ഞാലി,എ.കെ. മുസ്തഫ, ബഷീര്‍ രണ്ടത്താണി, എഠ.പി.അഷ്റഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു .

Sharing is caring!