ജാര്‍ഖണ്ഡിലെ നിരാലംബരായ ഗ്രാമങ്ങളില്‍ യൂത്ത് ലീഗ് സഹായം വിതരണം ചെയ്തു

വള്ളുവമ്പ്രം: ജാര്‍ഖണ്ഡിലെ നിരാലംബരായ ഗ്രാമങ്ങളില്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ റിലീഫ് ഏറെ ആശ്വാസമായി. റാഞ്ചി ജില്ലയിലെ ഇലാഹി നഗര്‍, ഇദ്റീഷ് കോളനി, ഹിന്ദ് പിര്ഹി, ഇര്ബനഗര് എന്നീ നാല് വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് പെരുന്നാള്‍ കിറ്റുകള്‍ക്ക് പുറമേ വസ്ത്രങ്ങളും മുസല്ലയും വിതരണം ചെയ്തത്.
റിലീഫ് വിതരണോദ്ഘാടനം ജാര്‍ഖണ്ഡ് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് അംജദ് അലി നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാജിദ് ആലം മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് കമ്മിറ്റി യൂനിറ്റ് തലങ്ങളില്‍നിന്ന് സമാഹരിച്ച കിറ്റുകള്‍ക്ക് പുറമേ അത്തിപ്പറ്റ ഉസ്താദിന്റെ നേതൃത്വത്തിലുള്ള ഗ്രേസ് വാലി നല്കിയ പത്ത് ക്വിന്റല്‍ വസ്ത്രങ്ങളും ഗ്രാമാന്തരങ്ങളില്‍ വിതരണം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ഇര്ഫാന് ഖാന് , ജനറല്‍ സെക്രട്ടറി അക്ബറലി, മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.എ സലാം, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഫാരിസ് പള്ളിപ്പടി, പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മന്‍സൂര്‍ പള്ളിമുക്ക്, ഉസ്മാന് കൊടക്കാടന്‍, സലീം കൊടക്കാടന്‍, രാംഗഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം സംസാരിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]