പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസുകാരന് മുങ്ങി മരിച്ചു

പൊന്നാനി:കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വൈകീട്ട് മൂന്നു മണിയോടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളി കുളത്തിലാണ് അപകടമുണ്ടായത്.
കൂട്ടുകാരുമൊത്ത് പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് പൊന്നാനി അഴീക്കല്‍ സ്വദേശിയായ കോലാജിയാരകത്ത് സൈഫുവിന്റെ മകന് മുഹമ്മദ് റസല്‍ മുങ്ങി മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. ഉച്ചയ്ക്ക് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ റസല്‍ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.കൂട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് റസലിനെ കുളത്തില്‍ നിന്നും പുറത്തെടുത്തത്.പൊന്നാനി മഖ്ദൂമിയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]