വാഹനാപകടത്തില് പരിക്കേറ്റ മഞ്ചേരിയിലെ വിദ്യാര്ഥി മരിച്ചു

മഞ്ചേരി: വാഹനാപകടത്തില് പരിക്കേറ്റു ചികില്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു. മഞ്ചേരി കുത്തുകല് റോഡ് അച്ചിപ്പിലാക്കല് തോരപ്പ സാദിഖിന്റെ മകന് അലി സഫ്വാന് (18)ആണ് മരിച്ചത്. 13ന് രാത്രി 11.30ന് മഞ്ചേരി കൈരളി തിയറ്ററിനു സമീപം ബൈക്കുകള് കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സഫ്വാന് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലിരിക്കെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൂക്കോട്ടൂര് പള്ളിമുക്ക് സ്വദേശി മുഹമ്മദ് അഫീഫ്(18) പരിക്കുകളോടെ ചികില്സയിലാണ്. മരിച്ച സഫ്വാന് പ്ലസ്ടു വിദ്യാര്ഥിയാണ്. മാതാവ്: അത്തിമണ്ണില് ജംഷീന. സഹോദരങ്ങള്: മുഹമ്മദ് ഷഹിന്, ഫാത്തിമ സിദ്റത്തുല്മുന്തഹ.
മൃതദേഹം മഞ്ചേരി അഡീഷണല് എസ്ഐ ഷാജിമോന് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയില് പോസ്റ്റുമോര്ട്ടത്തിനു ശേഷം ബന്ധുക്കള്ക്ക് വിട്ടു കൊടുത്തു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]