വിദ്യാര്‍ഥിനിക്ക്‌നേരെ ലൈംഗികാതിക്രമം നടത്തി മൊബൈലില്‍ ചിത്രീകരിച്ച വയോധികന്‍ താനൂരില്‍ പിടിയില്‍

വിദ്യാര്‍ഥിനിക്ക്‌നേരെ  ലൈംഗികാതിക്രമം നടത്തി  മൊബൈലില്‍ ചിത്രീകരിച്ച  വയോധികന്‍ താനൂരില്‍ പിടിയില്‍

താനൂര്‍: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി മൊബൈലില്‍ ചിത്രീകരിച്ച വയോധികന്‍ അറസ്റ്റില്‍. കെ പുരം കുണ്ടുങ്ങലില്‍ താമസിക്കുന്ന മുള്ളമടക്കല്‍ മുഹമ്മദ് ബാവ(52)യെയാണ് താനൂര്‍ എസ് ഐ രാജേന്ദ്രന്‍ നായരും സംഘവും കൂടിയത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനാലും, വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാരുടെ പരാതിയിന്മേലുമാണ് അറസ്റ്റ്.
2016 മുതല്‍ 2017 നവംബര്‍ വരെ വട്ടത്താണി കമ്പനിപ്പടിയിലുള്ള മുഹമ്മദ് ബാവയുടെ കടയില്‍ വച്ചാണ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. നിരന്തരം കടയില്‍ വന്നിരുന്ന വിദ്യാര്‍ത്ഥിനിക്ക് മിഠായി നല്‍കി വശപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ കുട്ടി അറിയാതെ മൊബൈലില്‍ ചിത്രീകരിക്കുകയാണുണ്ടായത്. ഇയാളുടെ കടയിലെത്തുന്ന പെണ്‍കുട്ടികളുടെയും, സ്ത്രീകളുടെയും ചിത്രങ്ങളും മൊബൈലില്‍ എടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് 3.30ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.#

Sharing is caring!