മുസ്ലിംലീഗും കെ.എം.സി.സിയുംചേര്ന്ന് ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്ത്

രാമപുരം: ആയിരകണക്കിന് വിശ്വാസികള്‍ക്ക് ആശ്വാസമേകി ഈദ് ക്വിറ്റ് വിതരണം ചെയ്തു.അങ്ങാടിപ്പുറം മാലാപറമ്പ്എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലില്‍ മങ്കട മണ്ഡലം ഖത്തര്‍ കെ.എം.സി.സി.യുടെ സാമ്പത്തിക സഹായത്തോടെ മണ്ഡലംമുസലീം ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടത്തുന്ന നോബ് തുറ ഇഫ്ത്താറിന്റെ സമാപനം കുറിച്ചാണ് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. രോഗികള്‍ക്കും പരിചാരകര്‍ക്കും ആശ്വാസമായി റംസാന് മുഴുവന്‍ ദിനത്തിലും ഇഫ്ത്താര്‍, അത്തായം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
മുസ്ലീം ലീഗ് സംസ്ഥാന ജന:സെക്രട്ടറി കെ.പി.എ മജീദ് ഈദ് ക്വിറ്റ് വിതരണം ഉല്‍ഘാടനം ചെയ്തു.കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍, അമീര്‍ പാതാരി, ഖത്തര്‍ കെ.എം.സി.സി. ഭാരവാഹികളായ
പി.അബൂബക്കര്‍ സിദ്ധീഖ്, നൗഫല്‍ തെക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റംസാന് മുഴുവന്‍ ദിവസത്തേയും വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. .മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയവര്ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്താര്‍, മുത്തായം,അത്തായം ഉള്‍പ്പെടെ റംസാനിലെ മുഴുവന്‍ ദിവസങ്ങളിലും വിഭവ സമൃതമായ ഭക്ഷണം ലഭിച്ചു കൊണ്ടിരിക്കുന്നത്ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റിയുടെ ഭാഗമായി നാല് വര്‍ഷമായി ഖത്തര്‍ കെ.എം.സി.സി. മങ്കട മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെയാണ് .ഇതിനായി
എട്ട് ലക്ഷം രൂപ ഓരോ വര്‍ഷവും വകയിരുത്തുന്നുണ്ടെന്ന് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിഅഡൈ്വസറി ബോര്‍ഡ് മെമ്പര്‍ വേങ്ങശ്ശേരി ഇസ്മ ഈ ല്‍ ഹാജി അറിയിച്ചു
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]