നിപ്പ: പ്രതിരോധം ജില്ലാ കലക്ടര്‍ക്കും ഡി.എം.ഒക്കും ജില്ലാ പഞ്ചായത്തിന്റെ ആദരം

നിപ്പ: പ്രതിരോധം  ജില്ലാ കലക്ടര്‍ക്കും ഡി.എം.ഒക്കും  ജില്ലാ പഞ്ചായത്തിന്റെ ആദരം

മലപ്പുറം: നിപ്പ വൈറസ് ഭീതിയില്‍ നാടൊന്നാകെ ശ്വാസമടക്കി പിടിച്ച് നിന്ന മലപ്പുറം ജില്ലയില്‍ സമയോചിതമായ ഇടപെടല്‍ നടത്തി വലിയോരു ദുരന്തത്തില്‍ നിന്ന് ജില്ലയിലെ ജനങ്ങളെ രക്ഷപ്പെടുത്തുന്നതിന്ന് നേതൃത്വം നല്കി യ മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണയെയും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീനയെയും ജില്ലാപഞ്ചായത്ത് ആദരിക്കുന്നു. 18-ന് തിങ്കളാഴ്ഛ ഉച്ചക്ക് ശേഷം 3 മണിക്ക് ജില്ലാപഞ്ചായത്ത് കോണ്ഫ്ര ന്‌സ്് ഹാളില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ്.
നിപ്പവൈറസ് ബാധയെ തുടര്ന്ന്ക മരണങ്ങള്‍ നടന്ന പ്രദേശങ്ങളിലും, അവരുമായി അടുത്തിടപഴകിയവരുടെ പ്രദേശങ്ങളിലുമെല്ലാം യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് ഇരുവരും കൈ കൊണ്ടതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജില്ലാ തലത്തില്‍ മാരത്തോല്‍ യോഗങ്ങള്‍ നടത്തിയും, താഴെ തട്ടില്‍ പൊതു ജനങ്ങള്ക്കി ടയില്‍ സമയബന്ധിതമായി ബോധവല്കാരണ പരിപാടികള്‍ സംഘടിപ്പിച്ചും ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും, സന്നദ്ധ സംഘടനകളെയും, ത്രിതല പഞ്ചായത്ത് സംവിധാനത്തേയുമെല്ലാം കോര്ത്തി ണക്കി കൊണ്ട് മാതൃകാപരമായ പ്രവര്ത്തഗനമാണ് ജില്ലാ ഭരണ കൂടം നടത്തിയത്. ഇത്തരമൊരു പ്രവര്ത്തകനത്തില്‍ ഇവര്‍ അഭിനന്ദനം അര്ഹി ക്കുന്നത് കൊണ്ടാണ് ജില്ലാപഞ്ചായത്ത് ഇവരെ രണ്ട് പേരെയും അനുമോദിക്കുന്നതിനുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത്. ജില്ലാപഞ്ചായത്ത് അംഗങ്ങളും, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും, മുന്‌സിാപ്പല്‍ ചെയര്മാഞന്മാംരും ഈ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Sharing is caring!