യൂത്ത് ലീഗ് റംസാന്‍ കാമ്പയിന്‍ സമാപിച്ചു

യൂത്ത് ലീഗ് റംസാന്‍  കാമ്പയിന്‍ സമാപിച്ചു

വേങ്ങര: റംസാനോടനുബന്ധിച്ച് പരപ്പുര്‍പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ കാമ്പയിന്‍ സമാപിച്ചു.ഒരു മാസം നീണ്ട് നിന്ന കാമ്പയിന്റെ ഭാഗമായി അലിവ് ഫണ്ട് ശേഖരണം. ഝാര്‍ഖണ്ഡിലേക്കുള്ള വസ്ത്ര ശേഖരണം, ഇഹ്തിഖാഫ്, ഗൃഹസന്ദര്‍ശനം എന്നിവ നടന്നു.
കാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.പി.മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.ടി.പി.അഷ്‌റഫ് ,ടി. ഹിദായത്തുള്ള, ടി.അബ്ദുല്‍ ഹഖ്, ടി.അലി, ടി.മൊയ്തീന്‍ കുട്ടി, കെ.എം നിസാര്‍, എ.വി.യൂനുസ്, നാസര്‍ കുഴിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.എം.കെ.ഷാഹുല്‍ ഹമീദ്, എ.കെ.മുഹമ്മദലി, എ.എ സലീം, ടി.പി.നിസാം, പി.ടി.ഹംസത്ത് സിനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!