ഒഴുക്കൽപ്പെട്ട യുവാവിന്റെ മുതുദ്ദേഹം നാലാംനാൾ കണ്ടെത്തി

നിലമ്പൂർ ഏനാന്തി കടവിൽ ഒഴുക്കൽപ്പെട്ട യുവാവിന്റെ മുതുദ്ദേഹം നാലാംനാൾ കണ്ടെത്തി.കരുളായി ഏനാന്തി കരുവാൻ കുഴി വാഴ കുണ്ടൻ ആലിക്കുട്ടി ഖദീജ ദമ്പതികളുടെ മകൻ നിസാമുദീന്റ് മുതുദേഹമാണ് കരിമ്പുഴ ഏനാന്തി കടവിൽ നിന്നും ഒരു കിലോമീറ്റർ താഴെ ഭാഗത്തു നിന്നും ഫയർഫോഴ്സ് കണ്ടെടുത്തത് ‘ ചൊവ്വാഴ്ച്ച വൈകും നേരം അഞ്ചരയോടെ ഏനാന്തിക്കടവിൽ ഭാര്യയോടും മക്കളോടുമൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം കഴിഞ്ഞ 3 ദിവസമായി നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെ നാവിക സേനയും തിരിച്ചലിനെത്തി. നിസാമുദ്ദീൻ അപകടത്തിൽപ്പെട്ട കടവിൽ നാവിക സേനയും. ഒരു കിലോമീറ്റർ താഴെ ഫയർഫോഴ്സും രാവിലെ തിരച്ചിൽ തുടരുന്നതിനിടയിലാണ് പുഴയുടെ അരികിലെ പുൽകൂമ്പാരത്തിൽ കുടുങ്ങിയ നിലയിൽ മൃതുദേഹം കണ്ടെത്തിയത്. കുതിര പുഴയിൽ അപകടത്തിൽപ്പെട്ട പട്ടരാക്ക സ്വദേശി മജീദിനായി നാവിക സേനയും ഫയർഫോഴ്സും തിരച്ചിൽ നടത്തി
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]