ഈദ് ദിനത്തില്‍ അപരന് ആശ്രയവും ആശ്വാസവുംനല്കുന്നതില് നാം ആനന്ദം കാണണം; മുനവ്വറലി തങ്ങള്‍

ഐക്യവും സമാധാനവും നിലനിര്‍ത്തി അപരന് ആശ്രയവും ആശ്വാസവുമേകുന്നതില് ഈദ് ദിനത്തില്‍ നാം ആനന്ദം കാണണമെന്ന് പാണക്കാട് മുനവ്വറലി തങ്ങളുടെ പെരുന്നാള്‍ സന്ദേശം. സാമുദായിക വികേന്ദ്രീകരണവും കുടുംബ ബന്ധങ്ങളില്‍ ശൈഥില്യവും സാര്‍വത്രികമായ പുതിയ കാലത്ത് പരസ്പര സ്നേഹത്തിന്റെ കൈമാറ്റത്തിനും പങ്കുവെക്കലിനും പെരുന്നാള്‍ ദിനം വേദിയാകേണ്ടതുണ്ട്. അരികുവത്കരിക്കപ്പെട്ട ഇതര നാടുകളിലെ സഹോദരന്മാരോട് ഐക്യദാര്‍ഢ്യപ്പെടാനും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആത്മധൈര്യമേകാനും എല്ലാവരും മുന്നിട്ടിറങ്ങണം. മതകീയ ചൈതന്യം നഷ്ടപ്പെടുത്താതെ ജീവിത പരമാനന്ദത്തെ തിരിച്ചുപിടിച്ച്, മനുഷ്യജീവിതങ്ങള്‍ക്കിടയില്‍ പാരസ്പര്യത്ത്ന്റെ പാലം പണിയാനുള്ള അസുലഭ മുഹൂര്‍ത്ത മാവട്ടെ ഈ പെരുന്നാള്‍ സുദിനം.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]