മഴക്കാലകെടുതി; രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ മുസ്ലിംലീഗ് നേതൃത്വം ആഹ്വാനം ചെയ്തു

മലപ്പുറം: ജില്ലയുടെ മലയോര-തീരദേശമേഖലകളിലടക്കം മഴ കനക്കുകയും കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് എന്നിവര്‍ അറിയിച്ചു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും തകര്‍ച്ചാ ഭീഷണി നേരിടുന്നവര്‍ക്കും ആശ്വാസമായി മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണം.
തീരദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കണം. മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പുവരുത്തണം. വീടുകളിലേക്ക് വെള്ളംകയറി ദുരതത്തിലായി ആദിവാസി കോളനികളിലടക്കം ആവശ്യമെങ്കില്‍ വൈദ്യസഹായമുള്‍പ്പടെ ലഭ്യമാക്കണം. വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സഹകരിക്കുകയും ദുരന്തനിവാരണ വിഭാഗത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]