മലപ്പുറം എസ്.ഐ: ബി.എസ് ബിനുവിന് സ്ഥലംമാറ്റം
മലപ്പുറം: മലപ്പുറം എസ്.ഐ: ബി.എസ് ബിനുവിന് സ്ഥലംമാറ്റം.ജില്ലാ ആസ്ഥാനത്ത് പൊലീസിന് ജനകീയ മുഖം നല്‍കിയതിലും പോലീസ് സ്റ്റേഷനെ യഥാര്‍ത്ഥ ജനമൈത്രി സ്റ്റേഷനാക്കുന്നതിലും ബിനു വഹിച്ച പങ്ക് ചെറുതല്ല.
സേവന തല്‍പ്പരരായ നാടിന്റെ കാവല്‍ ഭടന്മാരായി ഒരു കൂട്ടം യുവാക്കളെ ട്രോമാ കെയറിന്റെ വളന്റിയര്‍മാരായി വളര്‍ത്തിയെടുത്തത് ഈ ലാഭേഛയില്ലാത്ത സേനയുടെ മുന്നില്‍ നിന്ന് നയിച്ച് കൊണ്ടാണ്.
കൃത്യ നിര്‍വഹണത്തില്‍ വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച ചാരുതാര്ഥ്യത്തോടെയാണ് മടക്കം. മലപ്പുറത്തിന്റെ ക്രമസമാധാനം ഭംഗിയായി കാത്തു സൂക്ഷിച്ചതിന് എസ്.ഐ: ബി.എസ് ബിനുവിന് മലപ്പുറം ട്രോമ കെയര്‍ ഉപഹാരം നല്കി. പറബന്‍ സൈതലവി എന്ന കുഞ്ഞു, അമീര്‍, ഷാഫി,
രാജേഷ്, സാജിദ്, മുനീര്‍ പങ്കെടുത്തു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




