ആയിരം അധ്യാപകര്‍ക്ക് എസ്.വൈ.എസിന്റെ റമദാന്‍ കിറ്റുകള്‍

ആയിരം അധ്യാപകര്‍ക്ക്  എസ്.വൈ.എസിന്റെ റമദാന്‍ കിറ്റുകള്‍

മഞ്ചേരി: എസ് വൈ എസ് ഖത്തര്‍ മലപ്പുറം ചാപ്റ്റര്‍ ആയിരം മദ്രസാ അദ്ധ്യാപകര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു. അസൈനാര്‍ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാപ്പിനിപ്പാറ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഐ സി എഫ് നാഷണല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപ്പാടം, അഷ്‌റഫ് സഖാഫി കരുവാരക്കുണ്ട്, അബ്ദുല്ല മേലാക്കം, അബ്ദുറഹ്മാന്‍ കാരക്കുന്ന് പ്രസംഗിച്ചു.

Sharing is caring!