സ്‌കൂള്‍ തുറന്നു; പൂവാലന്‍മാര്‍ ഇറങ്ങി പോലീസ് അറസ്റ്റുചെയ്തു

സ്‌കൂള്‍ തുറന്നു;  പൂവാലന്‍മാര്‍ ഇറങ്ങി പോലീസ് അറസ്റ്റുചെയ്തു

പൊന്നാനി: സ്‌കൂള്‍ വിട്ട സമയത്ത് മദ്യപിച്ച് ബൈക്കില്‍ അഭ്യാസം കാണിക്കുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്ത പൂവാലന്മാരെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി കോട്ടത്തറ സ്വദേശി പുഴപ്പറമ്പില്‍ നിഥിന്‍ (19) തിരൂര്‍ പുറത്തൂര്‍ പുളിക്കപ്പറമ്പില്‍ അജ്മല്‍ (19) എന്നിവരെയാണ് എസ്.ഐ.വാസുണ്ണി, സി.പി.ഒമാരായ സതീശന്‍, ബൈജു, ജറോണ്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് സ്‌കൂള്‍ വിട്ട സമയത്ത് ഏ.വി.ഹൈസ്‌കൂളിന് സമീപത്ത് വിദ്യാര്‍ഥികള്‍ക്കും മറ്റും ഭീതിജനകമായ അന്തരീക്ഷത്തില്‍ ബൈക്കോടിക്കുകയും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ നഗരത്തിലും ബസുകളിലും ബസ് സേ്റ്റാപ്പുകളിലും പൂവാലന്മാരെ പിടികൂടാന്‍ മഫ്തിയില്‍ പോലീസ് കര്‍ശന പരിശോധന നടത്തുമെന്ന് സി.ഐ സണ്ണിചാക്കോ മുന്നറിയിപ്പ് നല്‍കി.

Sharing is caring!