ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടും കോണ്‍ഗ്രസ് മാപ്പുപറഞ്ഞു
മലപ്പുറം: മലപ്പുറം ഡി.സി.സി ഓഫീസിലേക്ക് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കുഞ്ഞാലിക്കുട്ടിതിരെ മോശമായി രീതിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചത് തീര്‍ത്തും തെറ്റാണെന്നു ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. കോണ്‍ഗ്രസ് ഇതിനെ പൂര്‍ണമായും തളളിക്കളയുന്നു, ഉത്തരവാദികളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ഉണ്ടായിട്ടുള്ള വിഷമങ്ങളില്‍ ഡി.സി.സി ഖേദം പ്രകടിപ്പിക്കുന്നതായും വി.വി പ്രകാശ് പറഞ്ഞു.
മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലെ പ്രധാന കൊടിമരത്തില്‍ കോണ്‍ഗ്രസ് കൊടി ഉയര്‍ന്നതിന് പിന്നാലെയാണ് കഴിഞ്ഞഞ ദിവസം വൈകിട്ടു കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും മോശമായ രീതിയില്‍ ചിത്രീകരിച്ചിരുന്നു.
മാര്‍ച്ചില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ തന്നെ ഡി.സി.സി ഓഫീസിലേക്കു കല്ലെറിയുകയും ചെയ്തു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്കാന് തീരുമാനമായതാണ് കോണ്‍ഗ്രസിനുള്ളില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണു കോണ്‍ഗ്രസ് ഈനിലപാടെടുത്തതെന്ന ആരോപണത്തെ തുടര്‍ന്നു മലപ്പുറം ഡി.സി.സി ഓഫീസിലെ പ്രധാനകൊടിമരത്തില് മുസ്ലിംലീഗിന്റെ കൊടി ഉയരാന്‍ കാരണമായി കരുതുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായാണ് മുസ്ലിംലീഗ് പതാത ഉയര്‍ത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ ആരാണ് മുസ്ലിംലീഗിന്റെ പതാക ഉയര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും വിഷയം അന്വേഷിക്കാന്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡി.സി.സി. പ്രസഡിന്റ് വി.വി പ്രകാശ് ് പറഞ്ഞു.
മലപ്പുറം ഡി.സി.സി ഓഫീസ് മുറ്റത്തുള്ള കൊടിമരത്തിലാണ് കോണ്‍ഗ്രസ് പതാകയുടെ മുകളിലായി ലീഗിന്റെ പതാക കെട്ടിയ നിലയില്‍ കാണപ്പെട്ടത്.
വ്യാഴ്യ്ച്ച രാത്രി 11.30ഓടെയാണ് കൊടി ഉയര്‍ന്നതെന്നാണ് കരുതുന്നത്.
തുടര്‍ന്ന് ഇന്നലെ രാവിലെയോടെ ലീഗിന്റെ കൊടി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഓഫീസ് സെക്രട്ടറി എന്‍.വി.അന്‍സാര്‍ അലി അഴിച്ചുമാറ്റുകയായിരുന്നു.
പാര്‍ട്ടിയെ തോജോവധം ചെയ്യാന്‍ ഇത്തരം ഹീനപ്രവൃത്തി ചെയ്ത സാമൂഹികദ്രോഹികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് മലപ്പുറം പോലീസില്‍ പരാതി നല്‍കിയത്. ഇതിനുതൊട്ടുപിന്നാലെ ഇന്നലെ വൈകിട്ടു നാലോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതിനിടെ കെ.എസ്.യ പ്രവര്‍ത്തകര്‍തന്നെ ഡി.സി.സി ഓഫീസിലേക്ക് കല്ലെറിഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് കൊടിമരത്തില്‍ മുസ്ലിംലീഗ് പാര്‍ട്ടിയുടെ കൊടി ഉയര്‍ത്തിയ സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. എരിതീയില്‍ എണ്ണ പകരാനുള്ള തല്പരകക്ഷികളുടെ വെട്ടില്‍ വീഴാന്‍മാത്രം രാഷ്ട്രീയ ബോധം കുറഞ്ഞവരല്ല മലപ്പുറത്തെ കോണ്‍ഗ്രസുകാരെന്നും
ഇരുട്ടിന്റെ ശക്തികള്‍ മനസിലാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി നൗഷാദലി, സി. സുകുമാരന്‍ പ്രസംഗിച്ചു. ഇതിനുപുറമെ മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഈസ്റ്റ്കോഡൂരിലെ യൂത്ത്കോണ്‍ഗ്രസ് ഓഫീസിലെ ബോര്‍ഡ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.
അതേ സമയം മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് കേരളകോണ്സ് എമ്മിന് നല്കാന് തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടുവിരല്‍ നമസ്കാരം പറഞ്ഞ് താന്രാജിവെക്കുകയാണെന്ന് കത്ത് ഉടന്‍ കൈമാറുമെന്നും താനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലാമിഹ് ഹറ്മാന് പറഞ്ഞു.
കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കീഴ്പ്പെട്ടു നില്ക്കുന്ന സംഭവങ്ങള്‍ ഏറെയായെന്നും, പല തവണ ഇതു സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഫലമില്ലെന്നും ഇതിനാലാണ് തന്റെ രാജിയെന്നും ലാമിഹ് റഹ്മാന് പറഞ്ഞു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]