ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റന്ന് പി.കെ.കുഞ്ഞാലികുട്ടി

ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്  ചായക്കോപ്പയിലെ കൊടുങ്കാറ്റന്ന് പി.കെ.കുഞ്ഞാലികുട്ടി

താനൂര്‍: യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങിയാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരസ്പരം അകല്‍ച്ചയുണ്ടാക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ വിജയമാണ് ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത് ചായ കോപ്പയിലെ കൊടുങ്കാറ്റാണെന്നും അത് ശാന്തമാകുമെന്നും പരസ്യപ്രചരണം നല്ല തെല്ലന്നും ഇതിലും വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ യു.ഡി.എഫ് മികച്ച വിജയം നേടിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

:

Sharing is caring!