യു.ഡി.എഫ് ഒറ്റക്കെട്ടായി ലോക്സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണം: പാണക്കാട് ഹൈദരലി തങ്ങള്‍
താനൂര്‍: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് യു.ഡി.എഫ് ഒറ്റകെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശക്തമായ യു.ഡി.എഫ് സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. അത് മുന്നോട്ട് കൊണ്ടുപോകാന്‍ പരസ്പര സഹകരണത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഇപ്പോള്‍ എല്ലാ ശ്രദ്ധയും നല്‍കേണ്ടത് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിനും, യു.പി.എ ഘടകക്ഷികള്‍ക്കും കൂടുതല്‍ സീറ്റ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിക്കാനും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുമാണ് ശ്രമിക്കേണ്ടത്. ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് മുസ്ലിം ലീഗ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. പരസ്പരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കി മുന്നോട്ട് നീങ്ങിയാല്‍ യു.പി.എയ്ക്ക് മികച്ച മേല്‍ക്കൈ ഉണ്ടാക്കാന്‍ കേരളത്തില്‍ സാധിക്കും. അതാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്. ഇനിയും അതിന് വേണ്ടി തന്നെയാകും മുസ്ലിം ലീഗിന്റെ ശ്രമം. പാര്‍ട്ടിക്ക് ആ ഒരു ലക്ഷ്യമേയുള്ളുവെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ഉടന്‍ തന്നെ അവസാനിക്കും. കേരളത്തില്‍ യു.ഡി.എഫ് അതിശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, എം.പി.അബ്ദുസമദ് സമദാനി, കെ.പി.എ.മജീദ് എന്നിവരും സന്നിഹിതരായിരുന്നു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]