മുഖ്യമന്ത്രിക്ക് സിപിഎം മലപ്പുറം ജില്ലാകമ്മിറ്റി നിവേദനം നല്‍കി

മുഖ്യമന്ത്രിക്ക് സിപിഎം  മലപ്പുറം ജില്ലാകമ്മിറ്റി നിവേദനം നല്‍കി

മലപ്പുറം: തിരുവനന്തപുരം കൊച്ചുവേളി മം?ഗളൂരു അന്ത്യോദയ എക്‌സ്പ്രസ് അടക്കം പ്രധാന ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ എം ജില്ലാ കമ്മിറ്റി നിവേദനം നല്‍കി.
ഒമ്പതിന് ആരംഭിക്കുന്ന കൊച്ചുവേളി- മം?ഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ ഒരു സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല എന്ന കാര്യം സൂചിപ്പിച്ചാണ് നിവേദനം നല്‍കിയത്. അത്യാധുനിക സൗകര്യങ്ങളും ഏറെ വേ?ഗവുമുള്ള ട്രെയിന്‍ തിരുവനന്തപുരം മം?ഗളൂരു റൂട്ടില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ സമയങ്ങളില്‍ എത്താന്‍ കഴിയുന്ന സര്‍വീസാണ്. പൂര്‍ണമായും ജനറല്‍ കോച്ചായതിനാല്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ട്രെയിന്‍ കൂടിയാണിതെന്നും നിവേദനത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഷൊര്‍ണൂര്‍ വിട്ടാല്‍ കോഴിക്കോട് മാത്രമാണ് ഇതിന് സ്റ്റോപ്പുള്ളത്. 86 കിലോമീറ്ററിനുള്ളില്‍ ഒറ്റ സ്റ്റോപ്പുമില്ല. 45 ലക്ഷത്തോളം ജനസംഖ്യയും അതിന് ആനുപാതികമായി യാത്രക്കാരുമുള്ള ജില്ലയാണ് മലപ്പുറം. മലപ്പുറത്തോടുള്ള റെയില്‍വേയുടെ അവ?ഗണനയും അനീതിയും നിരന്തരം ആവര്‍ത്തിക്കുകയാണ്. റെയില്‍വേ ഭൂപടത്തില്‍ അവ?ഗണനയുടെ പര്യായമായി മാറിയിരിക്കുകയാണ് ജില്ല. മലബാറില്‍ ഏറ്റവും കൂടുതല്‍ വരുമാനവും യാത്രക്കാരുമുള്ള പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ് തിരൂര്‍. എന്നിട്ടും നിലവില്‍ 32 ട്രെയിനുകള്‍ക്ക് തിരൂരിലോ ജില്ലയിലെ മറ്റേതെങ്കിലും സ്റ്റേഷനുകളിലോ സ്റ്റോപ്പില്ല. ഈ വിഷയം നിരന്തരം റെയില്‍വേ അധികൃതരുടെയും കേന്ദ്ര? ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും അവഗണനക്ക് പരിഹാരമായില്ല.
കേന്ദ്ര ഗവണ്‍മെന്റിലും റെയില്‍വേ ബോര്‍ഡിലും സമ്മര്‍ദംചെലുത്തി അന്ത്യോദയ അടക്കമുള്ള പ്രധാന ട്രെയിനുകള്‍ക്ക്
മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. പാര്‍ലമെ?ന്റിലെ സിപിഐ എം കക്ഷി നേതാവായ പി കരുണാകരന്‍ എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട്.

Sharing is caring!