മലപ്പുറം സ്വദേശിനിക്ക് അമേരിക്കന്‍ അംഗീകാരം

മലപ്പുറം സ്വദേശിനിക്ക്  അമേരിക്കന്‍ അംഗീകാരം

മലപ്പുറം: മമ്പാട് എംഇഎസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ധന്യക്ക് അമേരിക്കന്‍ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കുവാന്‍ സര്‍ക്കാറിന്റെ ക്ഷണം ലഭിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാലാവസ്ഥ വ്യതിയാന ഫലമായി കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ധന്യയുടെ പ്രബന്ധം.

നാലു മുതല്‍ എട്ടുവരെ വാഷിംഗ്ടണിലെ ഹിള്‍ട്ടണ്‍ഹിലില്‍ ആണ് സിമ്പോസിയം നടക്കുന്നത്. അകമ്പാടം സ്വദേശികളായ കണ്ടരാട്ടില്‍ രമേഷന്‍ ദേവയാനി ദമ്പതികളുടെ മകളാണ് ധന്യ. ഭര്‍ത്താവ് പ്രശാന്ത്. മകള്‍ മാളവിക.

Sharing is caring!