തുരന്ന് തീര്‍ത്ത് മിനി ഊട്ടി; പ്രതിഷേധം ശക്തം

തുരന്ന് തീര്‍ത്ത് മിനി ഊട്ടി; പ്രതിഷേധം ശക്തം

കൊണ്ടോട്ടി: ഊരകം മല തുരന്ന് തീര്‍ക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് മിനി ഊട്ടി എന്നിറയിപ്പെടുന്ന ഊരകം മലയില്‍ നിരവധി അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. പ്രകൃതി സുന്ദരമായ ഇവിടെ 150 ല്‍ അധികം ക്വാറികളാണ് മലയില്‍ പ്രവര്‍ത്തിക്കുന്നത്. 10ല്‍ താഴെയുള്ളവയ്ക്ക് മാത്രമാണ് ലൈസന്‍സുള്ളത്.

കോട മഞ്ഞും തണുപ്പും നിറഞ്ഞ പ്രദേശമായതിനാലാണ് നാട്ടുകാര്‍ മിനി ഊട്ടി എന്ന് വിളിച്ചത്. രണ്ടായിരത്തിലിധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രവും ഈ മലമുകളിലുണ്ട്. ധാരളം സഞ്ചാരികളെത്തുന്ന മല ഓരോ ദിവസം കഴിയും തോറും തുരന്ന് തീര്‍ക്കുന്നു. ഉപേക്ഷിച്ച ക്വാറിയില്‍ വീണ് കഴിഞ്ഞ വര്‍ഷം കോട്ടക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. മലയിലെ അനധികൃത ക്വാറിയില്‍ അപകടം നടന്ന് തൊഴിലാളികള്‍ മരണപ്പെട്ട സംഭവവും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നു. ക്വാറി മാഫിയക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. രാത്രി കാലങ്ങളില്‍ സാമൂഹിക ദ്രോഹികള്‍ മാലിന്യങ്ങളും തള്ളുന്നുണ്ട്.

Sharing is caring!