പൊതു പ്രവര്‍ത്തനം ഉപജീവനമാക്കുന്നവര്‍ നാടിനാപത്ത്: എസ്.ഡി.പി.ഐ

പൊതു പ്രവര്‍ത്തനം  ഉപജീവനമാക്കുന്നവര്‍ നാടിനാപത്ത്: എസ്.ഡി.പി.ഐ

മഞ്ചേരി: സംഘടന പ്രവര്‍ത്തനം ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്ന നേതാക്കള്‍ നാടിനാപത്തെന്ന് എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷന്‍ എ സഈദ്. ജനകീയ സംഘടനകളില്‍ ഇത്തരക്കാര്‍ ഭാരവാഹികളായിരിക്കുമ്പോള്‍ സാമൂഹ്യ പുരോഗതി ലക്ഷ്യത്തിലെത്തില്ല. നേതാക്കള്‍ സുഖസുഷുപ്തിയിലാണ്ടു കഴിയുമ്പോള്‍ അണികള്‍ അരക്ഷിതരാവും. സത്യസന്ധരും നീതിബോധമുള്ളവരുമായ നേതാക്കളേയും സംഘടനകളേയുമാണ് കാലഘട്ടത്തിനാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എസ്ഡിപിഐ പുല്‍പറ്റ പഞ്ചായത്ത് കമ്മറ്റി കവുങ്ങപ്പാറയില്‍ സംഘടിപ്പിച്ച ഉഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേശീയ അധ്യക്ഷന്‍. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും ഹാഫിളുകളേയും ചടങ്ങില്‍ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്കുളഅള പഠനോപകരണ വിതരണവും നടന്നു. മലപ്പുറം മണ്ഡലം പ്രസിഡന്റ് നിഷാദ് മാസ്റ്റര്‍, സെക്രട്ടറി എം ടി മുഹമ്മദ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റഷീദ് തൃപ്പനച്ചി, സെക്രട്ടറി അലി കണ്ണിയന്‍, യൂസഫ് പാലക്കാട്, ഷൗക്കത്ത് അലി സംസാരിച്ചു.

Sharing is caring!