മമ്പാട് അപകടം; ഒരു മരണം കൂടി

നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂരില്‍ ബസും, വാനും കൂട്ടിയിടച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടികൂടി മരിച്ചു. തിങ്കളാഴ്ച അപകടത്തില്‍ മരിച്ച ആലുങ്ങല്‍ അക്ബറലിയുടെ സഹോദരി ഉമൈറത്തിന്റെയും, കാരക്കുന്ന് ജംഗ്ഷനിലെ പാലക്കല്‍ ഷൗക്കത്തലി എന്ന കുഞ്ഞാണിയുടെയും മകള്‍ മുഹ്സിന ഷെറിന്(11) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ് ഇ.എം.എസ് ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് ആറരയോടെയാണ് മരിച്ചത്. ഇതോടെ പൊങ്ങല്ലൂര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. എടവണ്ണ ഐ.ഒ.എച്ച്.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാരക്കുന്ന് മുത്തലാട്ട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കും. യാസീന്‍ ആണ് സഹോരന്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.