മമ്പാട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജ്

മമ്പാട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജ്

മഞ്ചേരി: മമ്പാട് പൊങ്ങല്ലൂര്‍ പാലത്തിങ്ങല്‍ ഇന്നലെയുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജ്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച മുഴുവന്‍ പേരെയും ഇവിടുന്നുമാറ്റി. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത്തരത്തില്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. പത്തുമാസം മാത്രം പ്രായമായ ആണ്‍കുട്ടിയടക്കം പൊങ്ങല്ലൂര്‍ പാലത്തിങ്ങല്‍ ഹിബ (13), ആലുങ്ങല്‍ ആയിഷ (65), ഫാത്തിമ (12), നസീറ (30), ഹയ (3), ജസ (10) ഫൗസിയ (45) എന്നിങ്ങനെ എട്ടു പേരെയാണ് ഗുരുതരമായ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

എടവണ്ണയിലെ ഒറിജിന്‍ ബേക്കറി ഉടമ അക്ബറിന്റെ മകള്‍ എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച വിവരമറിഞ്ഞ് എത്തിയതായിരുന്നു കുടുംബം. കുട്ടിയെ കണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ഓംനി വാന്‍ പൊങ്ങല്ലൂര്‍ പാലത്തിങ്ങല്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അക്ബറും സഹോദര പത്‌നിയും രണ്ടുകുട്ടികളും അപകടത്തില്‍ മരിച്ചു.

Sharing is caring!