എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ പിടിക്കാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം

എടപ്പാള്‍: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തല, വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, മുന്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍ അടക്കമുള്ളവര്‍ പോലീസിന്റെ നടപടിക്കെതിരെ രംഗത്തുവന്നു.
എടപ്പാള്‍ ശാരദ ടാക്കീസ് ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തവന്നതോടെ ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനായിരുന്നു.
പോലീസിനെ അതിരൂക്ഷമായാണ് ഇക്കാര്യത്തില്‍ അവര്‍ വിമര്‍ശിച്ചത്.തൊട്ടുപിന്നാലെ മുന്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയതോടെ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ചകളിലേക്ക് നീങ്ങി. എല്ലാവരും പോലീസിന്റെ നടപടിക്കെതിരെ തിരിഞ്ഞതോടെ ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് ജാമ്യം കൊടുത്ത് തടിയൂരി. പക്ഷെ പ്രമാദമായ കേസില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും അന്വേഷണം നടത്താതെ പ്രതിസ്ഥാനത്തുള്ള പോലീസിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് കൂടുതല്‍ വികൃതമാക്കിയത്.
ഈ കേസില്‍ എസ്.ഐ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരന്‍ എന്നിവര്‍ സസ്‌പെന്‍ഷനിലുമാ ണ്. ദൃശ്യങ്ങള്‍ ചോലീസിനെ ഏല്‍പ്പിക്കാന്‍ കാലതാമസം വരുത്തിയെന്നാണ് തിയേറ്റര്‍ ഉടമക്കെതിരെ ഒരു കേസ്.അതാകട്ടെ ചൈല്‍ഡ് ലൈന്‍ കൈമാറിയ ദൃശ്യങ്ങള്‍ അന്വേഷണം നടത്താതെ പൂഴ്ത്തിവച്ച പോലീസിന്റെ മുഖം കാക്കാന്‍ മെനഞ്ഞതുമാണ്.
അത് പോലീസ് കരുതിയ പോലെ ലക്ഷ്യം കാണാതെ പാളിപ്പോവുകയും ചെയ്തു.
കേസില്‍ റിമാന്റ് ലുള്ള പ്രതി തൃത്താല കാ കുന്നത്ത് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണത്തിന് തയ്യാറാകാത്തതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ല.
ഇയാളെ തിയേറ്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതാണ്.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]