മുസ്ലിംലീഗ് റമദാന്‍ തീരദേശ റിലീഫ് താനൂരിലും തിരൂരിലുമായി നടക്കുമെന്ന് ഈമാസം ഒമ്പതിന് നടക്കുമെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍

മുസ്ലിംലീഗ് റമദാന്‍ തീരദേശ റിലീഫ് താനൂരിലും തിരൂരിലുമായി നടക്കുമെന്ന് ഈമാസം ഒമ്പതിന് നടക്കുമെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള തീരദേശ റിലീഫ് ഒമ്പതിന് താനൂരിലും തിരൂരിലുമായി നടക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പാണക്കാട് ചേര്‍ന്ന മുസ്ലിംലീഗ് സെക്രട്ടറിയേറ്റിന് ശഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.

23ന് മലപ്പുറത്ത് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരും. രാഷ്ട്രീയകാര്യങ്ങള്‍ ഈ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ചെങ്ങന്നൂര്‍ തോല്‍വിയടക്കം വിവിധ വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയെ വിജയിപ്പിക്കുക എന്നത് പലവട്ടം കേരളം കണ്ടതാണ്. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വെച്ച് യു ഡി എഫിന്റെ രാഷ്ട്രീയ ഭാവി ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ജയിച്ച യു ഡി എഫ് അധികാരം നിലനിറുത്തണമായിരുന്നു. പക്ഷേ ഈ തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സംജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഇത് പ്രകാരം കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും. ഇതില്‍ ആദ്യത്തേത് ജൂലൈ നാലിന് പൊന്നാനി ലോക്സഭ മണ്ഡലത്തിലെ തിരൂരില്‍ നടക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി, സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി പങ്കെടുത്തു.

Sharing is caring!