മമ്പാട് വാഹനാപകടത്തില്‍ നാല് മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂരില്‍ ബസും, മാരുതി ഓംനി വാനും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. ഇന്ന് വൈകുന്നേരത്തോടെയാണ് ഗൂഡല്ലൂര്‍-പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ അപകടം സംഭവിച്ചത്. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോയ ബസും, എതിരെ വന്ന വാനുമാണ് കൂട്ടിയിടിച്ചത്.
ഏഴ് പേരാണ് വാനിലുണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്ന ആലുങ്കല്‍ അലി അക്ബര്‍, ഇദ്ദേഹത്തിന് പുറമേ രണ്ട് സ്ത്രീകളും, ഒരു കുട്ടിയുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു.
ബസ് യാത്രക്കാരില്‍ ചിലര്‍ക്ക് തല കമ്പിയില്‍ ഇടിച്ച് നിസാര പരുക്കേറ്റിട്ടുണ്ട്.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]