എടപ്പാള്‍ തീയേറ്റര്‍ പീഡനം, തീയേറ്റര്‍ ഉടമയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു

എടപ്പാള്‍ തീയേറ്റര്‍ പീഡനം,  തീയേറ്റര്‍ ഉടമയെ  ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി  അറസ്റ്റ് ചെയ്തു

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ സംഭവം പുറത്തുവിട്ട തീയേറ്റര്‍ ഉടമയ്ക്കെതിരെ പ്രതികാര നടപടിയുമായി പോലീസ്. തീയേറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്നും വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചുവെന്ന് അറസ്റ്റ്. ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സതീഷിനെ അല്പ സമയത്തിനു ശേഷം കോടതിയില്‍ ഹാജരാക്കും.

തീയേറ്ററില്‍ വ്യവസായി മൊയ്തീന്‍കുട്ടി ബാലികയെ പീഡിപ്പിച്ച ദൃശ്യം തീയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ നിരന്തരം പരതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെ ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറത്തുവിട്ടിരുന്നു. സമൂഹമധ്യത്തില്‍ വന്‍ വിമര്‍ശനം നേരിട്ടതോടെയാണ് പോലീസ് മൊയ്തീന്‍ കുട്ടിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.

കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ചങ്ങരംകുളം എസ്.ഐയ്ക്കും പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തയ്യാറായത്. കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Sharing is caring!