ഇരുവൃക്കകളും തകരാറിലായ സൈനബയുടെ ജീവന് നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം വേണം

പെരിന്തല്‍മണ്ണ: സ്കൂള്‍ തുറക്കുന്നതും കാത്തിരിക്കുന്ന ഫാത്തിമ ഫര്സാനയെന്ന ആറു വയസ്സുകാരിക്ക് ദിവസവും കുളിപ്പിച്ച് സുന്ദരിയാക്കി മുടിചീകി മെടഞ്ഞ് യൂണിഫോമിന്റെ കുഞ്ഞുടുപ്പും ബാഗും അണിയിച്ച് സ്കൂളിലയക്കാന് എന്നും ഉമ്മ കൂടെ വേണം. പക്ഷെ ഉമ്മ ഏലംകുളം മല്ലിശ്ശേരി കൊരക്കാലിക്കുത്ത് ഫക്രുദ്ദീന്റെ ഭാര്യയായ സൈനബക്ക് ജീവിക്കാന്‍ സുമനസുകളുടെ സഹായം അത്യാവശ്യമായിരിക്കുകയാണ്. ഇരുവൃക്കകളും തകരാറിലായ സൈനബക്ക് ജീവിതം നില നിര്‍ത്തണമെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. ആറ് വര്‍ഷത്തോളമായി തുടരുന്ന ചികിത്സ വഴി മുട്ടിയപ്പോള്‍ പത്ര പരസ്യങ്ങളിലൂടെ സഹായമെത്തി. അങ്ങനെ കിട്ടിയ തുകയും ഇപ്പോള്‍ തീര്‍ന്നിരിക്കുകയാണ്. മറ്റു ശാരീരിക അസുഖങ്ങള്‍ കൂടി ഇപ്പോള്‍ സൈനബയെ അലട്ടി തുടങ്ങിയിട്ടുണ്ട്. ശ്വാസ തടസ്സം കാരണം ഓക്സിജന്‍ സിലിണ്ടര്‍ സ്ഥിരമായി ഉപയോഗിക്കേണ്ട അവസ്ഥയായി. മൂന്നംഗ കുടുംബത്തിന് സൈനബയുടെ ചികിത്സാ ചെലവ് മാത്രം ആഴ്ചയില്‍ എട്ടായിരത്തിലധികം വരും. മാതാപിതാക്കള്‍ നേരത്തെ നഷ്ടപ്പെട്ട ഇവര്‍ക്ക് ഏക ആശ്രയം ഭര്‍ത്താവാണ്. ഭാര്യയുടെ ചികിത്സ കാരണം മിക്ക ദിവസങ്ങളിലും ജോലിക്ക് പോകാന്‍ കഴിയാറില്ല. സ്വന്തം പേരിലുള്ള സ്ഥലം വിറ്റും ഉദാരമതികളുടെ സഹായവും കൊണ്ടാണ് ചികിത്സ ഇത്രയും കാലം തുടരാനായത്. ഇപ്പോള്‍ എല്ലാം തീര്‍ന്ന് കൊച്ചു മകള്‍ കൂടി ഉള്‍പെട്ട ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള ചിന്തകളത്രയും ഇരുളടഞ്ഞിരിക്കുകയാണ്. പുണ്യമാസത്തില്‍ കാരുണ്യത്തിന്റെ കരങ്ങള്‍ സൈനബയുടെ ജീവിതത്തിലേക്കുള്ള സഹായങ്ങളുമായി വീണ്ടുമെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ഈ കുടുംബത്തിനുള്ള ഏക ആശ്വാസം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ഹാജറുമ്മ ടീച്ചര്‍ മുഖ്യരക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന സൈനബ ചികിത്സാ സഹായ സമിതി സഹായ സഹകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ രംഗത്തുണ്ട്. പെരിന്തല്‍മണ്ണ യൂണിയന് ബാങ്കില്‍ 572002010002676 എന്ന നമ്പറില്‍ എസ്.ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് സഹായ സമിതി കണ്‍വീനര്‍ അറിയിച്ചു. IFSC. UBINO557200. ഫോണ്‍: 9605907979
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]