വിദ്യാര്‍ഥികളുടെ യാത്രപ്രശ്നത്തിന് പരിഹാരം കാണണമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്

മലപ്പുറം: കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വലിയവെല്ലുവിളിയാണ് യാത്രപ്രശ്
നമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്. ഇതിന് പരിഹാരം കാണണമെന്നും ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഴുവന്‍ കെ.എസ്.ആര്.ടി.സി ബസുകളും കണ്സെഷന് അനുവദിക്കണമെന്നും ഹാരിസ് പറഞ്ഞു.
വിദാര്‍ഥികളുടെ യാത്രപ്രശ്നവുമായി ബന്ധപ്പെട്ടു ടി.പി ഹാരിസിന്റെ പ്രസ്താവന താഴെ:
ജൂണ്‍ മാസം 12 ന് മലപ്പുറം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയില്‍ അവരുടെ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന വലിയൊരു പ്രയാസമാണ് യാത്ര പ്രശ്നം എന്നത്.
എല്‍.കെ.ജി തലം മുതല്‍ പി.എച്ച്.ഡി തലം വരെ പഠിക്കുന്നവര്‍ ഇതിലുണ്ട്. ഓട്ടോറിക്ഷകളിലും ബസ്സുകളിലുമായി നിരവധി കുട്ടികള്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട സ്ഥാപനാധികാരികള്‍ക്കും സര്‍ക്കാരിനും ബാധ്യതയുണ്ട്. അതോടൊപ്പം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ ജില്ലയില്‍ മുഴുവന്‍
കെ.എസ്.ആര്.ടി.സി ബസ്സു കളിലും വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിച്ചേ മതിയാകൂ. നിലവില്‍ വിരലിലെണ്ണാവുന്ന ചില ബസ്സുകളില്‍ പരിമിതമായ പാസ്സുകള്‍ മാത്രമാണ് അനുവദിച്ചു പോരുന്നത്(1500 ല്‍ താഴെ) .ഇത് വിദ്യാര്‍ഥികളോടുള്ള അനീതിയും മറ്റു ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മലപ്പുറം ജില്ലയോടുള്ള അവഗണനയുമാണ്.ഈ രീതി തുടരാന്‍ ഇനി അനുവദിക്കുന്നതല്ല.കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ഗടഞഠഇ ഓര്‍ഡിനറി ബസ്സുകളിലും വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് ലഭിക്കേണ്ടതുണ്ട്.അതു നിഷേധിക്കുന്ന പക്ഷം അതിശക്തമായ വിദ്യാര്‍ഥികളുടെ യാത്ര അവകാശ സംരക്ഷണ സമരത്തിന് നാളെ നേതൃത്വം നല്‍കും….
ടി.പി ഹാരിസ്
എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]