കെ.എം.സിസിയുടെ സമൂഹ നോമ്പു തുറയില്‍ വന്‍ ജനപങ്കാളിത്തം

കെ.എം.സിസിയുടെ സമൂഹ നോമ്പു തുറയില്‍ വന്‍ ജനപങ്കാളിത്തം

മഖ്വ (സൗദി): സൗദി അറേബ്യയിലെ മഖ്വ കെ.എം.സിസി നടത്തിയ സമൂഹ നോമ്പുതുറയില്‍ വന്‍ ജനപങ്കാളിത്തം. അറബികളും വിദേശികളുമുള്‍പ്പെടെ നിരവധി പേരാണ് നോമ്പുതുറയില്‍ പങ്കെടുത്തത്.അറബി ചാനലുകളും നോമ്പുതുറ സംബന്ധിച്ചു വാര്‍ത്ത നല്‍കി. മഖ്വ കെഎംസിസി പ്രസിഡന്റ കുഞ്ഞു, ജനറല്‍ സെക്രട്ടറി ജബ്ബാര്‍ പി.ടി. പുതിയങ്ങാടി, ട്രഷറര്‍ ഇബ്റാഹീം താമരശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. അബഹ കെഎംസിസി ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കോളപ്പുറം, ട്രഷറര്‍ വികെ ബഷീര്‍ ചേളാരി എന്നിവര്‍ അതിഥികളായിരുന്നു. ആയിരത്തിലധികം ആളുകള് നോമ്പു തുറയില്‍ പങ്കെടുത്തു.

Sharing is caring!