മലപ്പുറം ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി

മലപ്പുറം ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി

മലപ്പുറം: നിപ വൈറസ് ഭീതിയുടെ നിഴലില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടിവെച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന നിപ വൈറസ് അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നേരത്തെ ജൂണ്‍ 12ലേക്ക നീട്ടിയിരുന്നു. നിപ വൈറസ് ബാധ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പൊതു സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും, റമദാന്‍ ഷോപ്പിങ് ഉള്‍പ്പെടെ നിയന്ത്രിക്കണമെന്നും ജില്ലാ ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Sharing is caring!