സഹപ്രവര്‍ത്തകര്‍ക്ക് നോമ്പ് തുറ ഒരുക്കി കൂട്ടിലങ്ങാടി പഞ്ചായത്തംഗം ബാലന്

മലപ്പുറം: സുഹൃത്തുക്കളായ മുസ്ലിം സമുദായംഗങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ നോമ്പ്തുറ ഒരുക്കി കൂട്ടിലങ്ങാടി സ്വദേശി. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ അംഗമായ ബാലന്റെ വീട്ടിലാണ് കഴിഞ്ഞദിവസം നോമ്പ് തുറ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍ അടക്കമുള്ളവര്‍ നോമ്പ് തുറയില്‍ പങ്കെടുത്തു.
ബാലന്റെ കുടുംബാംഗങ്ങളോടും, അയല്പക്കക്കാരോടുമൊപ്പമാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ നോമ്പ് തുറന്നത്. ബാലന്റെ വാര്‍ഡിലെ പട്ടികജാതി കോളനിയില്‍ ജില്ലാപഞ്ചായത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുമാടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് ബാലന്റെ വീട്ടില്‍ നോമ്പുതുറ ഉണ്ടായത്. ഉദ്ഘാടനം സംബന്ധിച്ച ആലോചന നടന്നപ്പോള്‍ തന്നെ ബാലന്റെ ആവശ്യമായിരുന്നു ഉദ്ഘാടനം കഴിഞ്ഞതിനുശേഷം ബാലന്റെ വീട്ടില്‍ നോമ്പ് തുറക്കണമെന്നത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]