നിപ്പ ഭീഷണി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയവര്‍ ശ്രദ്ധിക്കുക

മലപ്പുറം: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് പേര് കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെയ് 5നും, 14നും സന്ദര്‍ശനം നടത്തിയവര്‍ സംസ്ഥാന നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള രോഗികളും മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടാറുണ്ടെന്നതിനാല് ജില്ലയില്‍ നിന്നുള്ളവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
മെയ് അഞ്ചിന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയും, മെയ് 14നു രാത്രി 7 മുതല്‍ രാത്രി 9 വരെയും മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി, സിടി സ്കാന്‍ റൂം, വെയിറ്റിങ് റൂം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. ഇതോടൊപ്പം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ മെയ് 18, 19 തിയതികളില്‍ ഉച്ചയ്ക്ക് 2 മണിവരെ സന്ദര്‍ശനം നടത്തിയിട്ടുള്ളവരും നിപ്പ സെല്ലുമായി ബന്ധപ്പെടണം.
സ്റ്റേറ്റ് നിപ്പ സെല്‍ നമ്പര്‍: 0495 2381000
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]