ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് വിജയം

ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് വിജയം

മലപ്പുറം: ജില്ലയില്‍ രണ്ടിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം. മഞ്ചേരി നഗരസഭയില്‍ പാലക്കുളം വാര്‍ഡിലേക്കും പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കുളത്ത് കട്ടിലപറമ്പില്‍ വേലായുധന്‍ 119 വോട്ടുകള്‍ക്കും പോത്തുകല്ലില്‍ സിഎച്ച് സുലൈമാന്‍ ഹാജി 167 വോട്ടിനും വിജയിച്ചു.

പോത്തുകല്ലിലെ വിജയത്തോടെ ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു. ജനുവരിയില്‍ ഞെട്ടിക്കുളം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. വാര്‍ഡ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഞെട്ടികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന് ഭരണം ലഭിച്ചപ്പോള്‍ മുന്‍ കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് വാര്‍ഡ് അംഗമായിരുന്നു സുലൈമാന്‍ ഹാജി രാജി വെക്കുകയായിരുന്നു. തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വെളുമ്പിയംപാടം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പോത്തുകല്ല് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സുലൈമാന്‍ ഹാജി.

ഉപതെരഞെടുപ്പ് വോട്ട് നില
മഞ്ചേരി നഗരസഭ. വാര്‍ഡ് 13 പാലക്കുളം.
കട്ടിലപറമ്പില്‍ വേലായുധന്‍ – 605, ജയരാജന്‍ (എല്‍ഡിഎഫ്) – 486, വേലായുധന്‍ (സ്വത.) – 7.

പോത്തുകല്ല് പഞ്ചായത്ത് വാര്‍ഡ് ഏഴ്

സിഎച്ച് സുലൈമാന്‍ ഹാജി – 517, സിദ്ദീഖ് എന്ന അബൂബക്കര്‍ (എല്‍ഡിഎഫ്) – 350, ശരത്ത് (ബിജെപി) – 25, സുലൈമാന്‍ (സ്വത) – 19

Sharing is caring!