താനരിലെ വെള്ളക്കെട്ടിന് ശമനമായി
താനൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ചിറക്കല്‍ കളരിപ്പടി, മുക്കോല, പുരപ്പുഴ കോളനി, എന്നിവടങ്ങളില്‍ വിടുകളില്‍ വെള്ളം കയറിയത് ഭിഷണിയായിരുന്നു. ഒട്ടുംപ്പുറം അഴിമുഖത്ത് ബണ്ട് തുറക്കാന്‍ രാത്രി നാട്ടുകാര്‍ ശ്രമിച്ചത് സഘര്‍ഷത്തിന് കാരണമായിരുന്നു. പോലിസ് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. തുടര്‍ന്ന് എം.എല്‍.എ. വി.അബ്ദുറഹിമാന്, വില്ലേജ് അധികാരികള്‍, പോലീസ് എന്നവരുടെ നേതൃത്തത്തില്‍ ഇന്നലെ രാവിലെ ജെ.സി.ബി.ഉപയോഗിച്ച് ബണ്ട് കീറി വെള്ളം ഒഴുക്കി വിട്ടതിന് ശേഷമാണ് വെള്ളക്കെട്ടിന് ശമനമായത്.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]