വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തുവീണ് മലപ്പുറം കണ്ണമംഗലം സ്വദേശി മരിച്ചു

വാഹനത്തില്‍നിന്ന്  ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തുവീണ്  മലപ്പുറം കണ്ണമംഗലം  സ്വദേശി മരിച്ചു

വേങ്ങര: വാഹനത്തില്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തുവീണ് മലപ്പുറം കണ്ണമംഗലം
സ്വദേശി മരിച്ചു.കണ്ണമംഗലം തോട്ടശ്ശേരിയറ അങ്കത്തുങ്കുണ്ട് നെച്ചിക്കാടന്‍ അയ്യപ്പന്റെ മകന്‍ സുരേഷ് എന്ന മുരുകന്‍ (37) ആണ് മരണപ്പെട്ടത്.തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നു മണിയോടെ കണ്ണമംഗലം തീണ്ടെക്കാട് വെച്ചാണ് സംഭവം. മാര്‍ബിള്‍ ദേഹത്തു വീണു പരിക്കേറ്റ സുരേഷിനെ ആദ്യം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. – ഭാര്യ ഷിജിന, മക്കള്‍: കാര്‍ത്തിക, സമൃദ്ധ, അനാമിക .

Sharing is caring!