തിരൂര്‍ മേഖലയില്‍ അക്രമം നടത്തിയ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍ മേഖലയില്‍  അക്രമം നടത്തിയ  അഞ്ച് സി.പി.എം  പ്രവര്‍ത്തകര്‍  അറസ്റ്റില്‍

തിരൂര്‍: തിരൂര്‍ പോലീസ് സേ്റ്റഷന്റെ തീരമേഖലയില്‍ വിവിധ അക്രമങ്ങളില്‍ പങ്കാളികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശികളായ അസനാരു പുരക്കല്‍ ഖൈസ് (35), കുട്ട്യാലിക്കടവത്ത് അര്‍ഷാദ് (23), ആണ്ടിപ്പട്ടി വീട്ടില്‍ തഫ്‌സീര്‍ (23) മക്കാളന്റ പുരക്കല്‍ നൗഫല്‍ (28) മസാന്റ പുരക്കല്‍ നസീബ് (21) എന്നിവരാണ് അറസ്റ്റിലായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്സനാരു പുരക്കല്‍ റൈസിനെ വധിക്കാന്‍ ശ്രമിച്ച കേസുള്‍പ്പെടെ പത്ത് കേസ് ഖൈസിന്റെ പേരിലുണ്ട്. അര്‍ഷാദിന്റെ പേരില്‍ അഞ്ചു കേസും നിലവിലുണ്ട്. മറ്റുള്ളവരുടെ പേരില്‍ ഓരോ കേസുമുണ്ട്. റമദാന്‍ തുടങ്ങിയ ശേഷമുണ്ടായ കേസുകളിലാണ് ഇവര്‍ അറസ്റ്റിലായത്. പോലീസ് സേ്റ്റഷനില്‍ ഖൈസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടി. പ്രതികളെ തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടനു മുമ്പാകെ ഹാജരാക്കി. നേരത്തെ അഞ്ച് ലീഗ് പ്രവര്‍ത്തകരേയും ഒരു സി.പി.എം.പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തിരുന്നു.

Sharing is caring!