ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഖേദം പ്രകടിപ്പിച്ച് പിവി അബ്ദുല്‍ വഹാബ് എംപി
നിലമ്പൂര്‍: രണ്ട് മാസം മുമ്പുണ്ടായ സംഭവത്തിന്റെ പേരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഖേദം പ്രകടിപ്പിച്ച് പിവി അബ്ദുല്‍ വഹാബ് എംപി. എംപി ഫണ്ടില്‍ നിന്നും അനുവദിച്ച അത്യാധുനിക ആംബുലന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഡിഎംഒയോട് പിവി അബ്ദുല്‍ വഹാബ് വൈകാരികമായി പ്രതികരിച്ചത്. അനുവദിച്ച് രണ്ട് വര്‍ഷത്തിലധികം കഴിഞ്ഞിട്ടാണ് ആംബുലന്‍സ് എത്തിയത്. ഇതില്‍ തന്നെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഇതാണ് എംപിയെ പ്രകോപിപ്പിച്ചത്. ആംബുലന്‍സ് പേരിന് ഉദ്ഘാടനം ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്ന് ചടങ്ങില്‍ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി തന്റെ ഖേദം അറിയിച്ചത്.
‘ മലപ്പുറം ജില്ല പോലെ ജനനിബിഡമായ ഒരു പ്രദേശത്ത് ആരോഗ്യവകുപ്പ് അതിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. എന്റെ ഒരു നിമിഷത്തെ വൈകാരിക പ്രകടനം അവര്‍ക്ക് സൃഷ്ടിച്ച മനോവിഷമം വലുതാണെന്ന് മനസിലാക്കുന്നു. ഈ പുണ്യമാസത്തിന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ സമയത്ത് എന്റെ പ്രവര്‍ത്തിയിലെ ഖേദം ഞാന്‍ തുറന്ന് പറയുകയാണ്. നമ്മുടെ ജില്ലയെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ.’ ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.