തിരൂര്‍, താനൂര്‍ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലീഗ്-സി.പി.എം തീരുമാനം

തിരൂര്‍, താനൂര്‍  മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലീഗ്-സി.പി.എം തീരുമാനം

മലപ്പുറം: തിരൂര്‍, താനൂര്‍ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലീഗ്-സി.പി.എം തീരുമാനം. ഇരുപാര്‍ട്ടികളുടെയും നേതൃയോഗം സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചു. മലപ്പുറം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഇരുപാര്‍ട്ടികളുടെയും നേതൃയോഗത്തില്‍ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സി.പി.എമ്മിനായി മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയും ചര്‍ച്ചകള്‍ക്ക് നേതൃത്വമേകി. പ്രാദേശിക നേതൃത്വങ്ങളെയും ഉള്‍പ്പെടുത്തിയായിരുന്നു യോഗം. എന്തു വില കൊടുത്തും സമാധാനം പുനഃസ്ഥാപിക്കും.

പാര്‍ട്ടികളുടെ സംരക്ഷണത്തിലല്ല അക്രമങ്ങള്‍ അരങ്ങേറുന്നതെന്നും ഇരുനേതാക്കളും പറഞ്ഞു.
ഇരുപാര്‍ട്ടികളിലെയും പ്രാദേശിക നേതൃത്വത്തിലെ ഏഴംഗങ്ങളെ വീതം ഉള്‍പ്പെടുത്തി ഈ മാസം 30ന് തിരൂര്‍ ഗസ്റ്റ് ഹൗസില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തും. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് യോഗം രൂപമേകും. ഇതിനുശേഷം ആവശ്യമെങ്കില്‍ സര്‍വകക്ഷി യോഗവും ചേരും. താഴേത്തട്ടിലടക്കം സമാധാന സന്ദേശമെത്തിക്കാനും യോഗം തിരുമാനിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, സെക്രട്ടറി യു.എ. ലത്തീഫ്, കെ. കുട്ടി അഹമ്മദ് കുട്ടി, മുസ്‌ലിം ലീഗ് തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, എം. അബ്ദുള്ള കുട്ടി, സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, കൂട്ടായി ബഷീര്‍, ശിവദാസന്‍, താനൂര്‍ ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ്, ഇ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.
ലക്ക്‌

Sharing is caring!