കിഡ്നി മാറ്റിവെക്കാന്‍ ആനക്കയം സ്വദേശി സഹായം തേടുന്നു

ആനക്കയം: കിഡ്നി മാറ്റിവെക്കാന്‍ സുമനസുകളുടെ കൈതാങ്ങ് തേടുകയാണ് ആനക്കയം പുള്ളിയിലങ്ങാടി വെട്ടുകുളത്ത് താമസിക്കുന്ന മന്നിയില്‍ മുഹമ്മദ് ശരീഫ്(51). എട്ടുവര്‍ഷത്തിലേറെയായി അസുഖ ബാധിതനായ ഇദ്ദേഹം ഡയാലിസ് തുടരുകയാണിപ്പോള്‍.ഏകേദശം മുപ്പത് ലക്ഷം രൂപയാണ് കിഡ്നി മാററിവെക്കല്‍ ചികില്‍സക്കുളള ചിലവ്.
മാതാപിതാക്കളും ഭാര്യയും നാലുമക്കളുമുള്ക്കൊള്ളുന്നതാണ് ശരീഫിന്റെ കുടുംബം.പത്ത് സെന്റ് സ്ഥലവും വീടും മാത്രമാണ് ഇദ്ദേഹത്തിന്റെ ഏകസമ്പാദ്യം. വിദേശത്ത് കുറച്ചുകാലം ജോലിചെയ്ത ശരീഫ് പത്തുവര്‍ഷത്തിലേറെയായി നാട്ടില്‍ കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടയിലാണ് രോഗം പിടിപെട്ടത്. ജോലിക്ക് പോവാനാവാതെ വന്നതോടെ നിത്യവരുമാന മാര്‍ഗവും ഇല്ലാതായി. ഇതോടെ ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുകയാണ്. ഇതേതുടര്‍ന്നു നാട്ടുകാരും സ്നേഹ സുഹൃത്തുകളും ചേര്‍ന്നു സഹായ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. സുമനസുകളുടെ സഹായ ഹസ്തം ഒരുമിച്ചു കൂട്ടി തുടര്‍ ചികില്‍സക്കുള്ള പണം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. കനറാ ബാങ്ക് മഞ്ചേരി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0855101069864.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]