മങ്കട മണ്ഡലത്തിലെ 700ഓളം പ്രതിഭകള്‍ സംഗമിച്ചു

മങ്കട മണ്ഡലത്തിലെ 700ഓളം പ്രതിഭകള്‍  സംഗമിച്ചു

മങ്കട: എഴുന്നൂറോളം പ്രതിഭകള്‍ സംഘമിച്ച എം.എല്‍.എയുടെ സ്‌നേഹോപഹാര ചടങ്ങ് ശ്രദ്ധേയമായി.
മങ്കട മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ
അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെയും എല്‍.എസ്.എസ്, യു.എസ്.എസ് നേടിയ നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികളെയുമാണ് ടി. എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്നേഹോപഹാരം നല്‍കി ആദരിച്ചത്.
അഞ്ഞൂറ്റിയമ്പതോളം എസ്.എസ്.എല്‍.സി പ്ലസ്. ടു വിദ്യാര്‍ത്ഥികളെയും
നൂറ്റിയിരുപതോളം എല്‍.എസ്.എസ്, യു.എസ്.എസ് നേടിയവരെയുമാണ് ആദരിച്ചത്. മക്കരപ്പറമ്പ് ഹെവന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അനുമോദന പ്രസംഗം നടത്തി അവാര്‍ഡുകളും അനുമോദന പത്രവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഈദ അദ്ധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ട്രയിനര്‍ ഡോ.സുലൈമാന്‍ മേല്‍മേല്‍പ്പത്തൂര്‍ കരിയറിനെ, സംബന്ധിച്ച് ക്ലാസെടുത്തു. സിവില്‍ സര്‍വ്വീസ് റാങ്ക് ഹോള്‍ഡര്‍ ഇജാസ് അസ്ലം, സംസ്ഥാന ബാല ചലചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കെ.കെ അശോകന്‍ എന്നിവര്‍ മുഖ്യാതിഥികളായി. അഡ്വ: ഷംസുദ്ധീന്‍ അല്‍ സലാമ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, കുറുവ പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് മുല്ലപ്പള്ളി,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ അഷ്‌കറലി, ബ്ലോക്ക് മെമ്പര്‍മാരായ വെങ്കിട്ട ബഷീര്‍, പി.സലാം മാസ്റ്റര്‍ അമീര്‍ പാതാരി, ബി.പി.ഒ ഹരിദാസന്‍, മക്കരപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത, വാര്‍ഡംഗങ്ങളായ ഇ.പി. ഷുക്കൂര്‍, സാജു മാമ്പ്ര, മുസ്തഫ തയ്യില്‍, കെ.ടി ഫിറോസ് ഖാന്‍, എം.അബ്ദുള്ള മാസ്റ്റര്‍, ഹനീഫ പെരിഞ്ചീരി, കെ വാസുട്ടി മാസ്റ്റര്‍, മൊയ്തു മാസ്റ്റര്‍, മന്‍സൂര്‍ പള്ളിപ്പുറം, കുരിക്കള്‍ മുനീര്‍, എം.പി. മുഹമ്മദലി, സെയ്ത് അബൂ തങ്ങള്‍, അഡ്വ.കെ. അസ്ഗറലി, സി.എച്ച് ഷക്കീബ്, നിഷാദ് അങ്ങാടിപ്പുറം, റിയാസ് മങ്കട
പി. മുഹമ്മദ് മാസ്റ്റര്‍, പി.അന്‍വര്‍ ബഷീര്‍ മാസ്റ്റര്‍, ഫസല്‍ നാലകത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഹബീബ കരുവള്ളി സ്വാഗതവും അഡ്വ. ടി. കുഞ്ഞാലി നന്ദിയും പറഞ്ഞു.

Sharing is caring!